അരുവിയായി ജലമർമ്മരമായി
ഭൂവിലാഴ്ന്നിറങ്ങുമൊരാർദ്രതയായി
വരിക നീയെൻ മുഗ്ദാനുരാഗമേ...
പച്ചപ്പട്ടുവിതാനങ്ങളായി,
ഭൂവിനു ചന്തം ചാർത്താനരുവിയായി,
വസന്തമായി,
വരിക നീയെൻ മുഗ്ദാനുരാഗമേ.....
ഘോര, ഊഷര രണാങ്കണങ്ങളിൽ
ശക്തിയായ് ,ചേതനയായി,
വരിക നീയെൻ മുഗ്ദാനുരാഗമേ.......
അരുവിയായുമംഗനയായുമവതരിച്ചീടുക;
നന്മയായും, ചാരുതയായുമന്നപൂർണ്ണയായും,
കലിയുഗത്തിമിരിനെ വെല്ലുന്ന വെട്ടമായി
വരിക നീയെൻ മുഗ്ദാനുരാഗമേ.....

No comments:
Post a Comment